ചന്ദനത്തടികളും വേരുകളുമായി മൂന്നുപേര്‍ വനംവകുപ്പ്​ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വാഹനങ്ങളില്‍ കടത്തുകയായിരുന്ന 121 കിലോ ചന്ദനത്തടികളും വേരുകളുമായി മൂന്നുപേര്‍ വനംവകുപ്പ്​ പിടിയില്‍. ചെത്തല്ലൂര്‍ സ്വദേശികളായ ആനക്കുഴി വീട്ടില്‍ ശിവദാസന്‍ (45), ആനക്കുഴി വീട്ടില്‍ പ്രകാശന്‍ (37), ആനക്കുഴി വീട്ടില്‍ രവി (36) എന്നിവരാണ് പിടിയിലായത്.

പാലക്കാട് ഫ്ലൈയിങ്​ സ്‌ക്വാഡ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെത്തല്ലൂര്‍ ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലുമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന ചന്ദനം പിടികൂടിയത്. വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.

ഫ്ലൈയിങ്​ സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ജി. അഭിലാഷ്, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫീസര്‍ പി. ദിലീപ് കുമാര്‍, ബീറ്റ് ഫോറസ്​റ്റ്​ ഓഫീസര്‍മാരായ എച്ച്‌. നൗഷാദ്, കെ. ഗിരീഷ്, ആര്‍. ബിനു, എം. അനീഷ്, ഡ്രൈവര്‍ കെ. മുരളീധരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തുടരന്വേഷണത്തിനായി കേസ് തിരുവിഴാംകുന്ന് ഫോറസ്​റ്റ്​ സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം. ശശികുമാറിന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...