മലപ്പുറം : സംസ്ഥാനത്ത് വീണ്ടും വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് അംഗം സലീന അബ്ദുറഹ്മാന്റെ മാതാവും വേങ്ങര പറമ്പില്‍പടി സ്വദേശി എടക്കണ്ടന്‍ കുഞ്ഞിമൊയ്തീന്റെ ഭാര്യയുമായ പാത്തുമ്മുവാണ് (64) മരിച്ചത്.
വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും നില വഷളായി. അവിടെ വെന്‍റിലേറ്റര്‍ ലഭ്യമാകാത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജില്ല കണ്ട്രോള് റൂമില്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ ലഭ്യമാകുന്ന സമയം അറിയിക്കുമെന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പരിശോധിച്ചെങ്കിലും വെന്‍റിലേറ്റര്‍ ലഭ്യമായില്ല. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാത്തുമ്മു വ്യാഴാഴ്ച പുലര്‍ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറ്റുമക്കള്‍ – സാജിത (വേങ്ങര ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), സീനത്ത്, അബൂബക്കര്‍ സിദ്ദീഖ്. മരുമക്കള്‍ – അബ്ദീല്‍ കരീം പാലത്തിങ്ങള്‍ (സീനിയര്‍ ക്ലര്‍ക്ക്, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത്), അബ്ദുറഹ്മാന് താട്ടയില്‍, (പൂച്ചോലമാട്), ബഷീര്‍ പഞ്ചിളി (മലപ്പുറം).