സംസ്ഥാനത്ത് വീണ്ടും വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ്‌ അംഗം സലീന അബ്​ദുറഹ്മാന്റെ മാതാവും വേങ്ങര പറമ്പില്‍പടി സ്വദേശി എടക്കണ്ടന്‍ കുഞ്ഞിമൊയ്‌തീ​ന്റെ ഭാര്യയുമായ പാത്തുമ്മുവാണ് (64) മരിച്ചത്​.

വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശരീരത്തില്‍ ഓക്സിജന്റെ അളവ്​ കുറഞ്ഞതോടെ കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നുവെങ്കിലും  നില വഷളായി. അവിടെ വെന്‍റിലേറ്റര്‍ ലഭ്യമാകാത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്​​ ജില്ല കണ്‍​ട്രോള്‍ റൂമില്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ ലഭ്യമാകുന്ന സമയം അറിയിക്കുമെന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പരിശോധിച്ചെങ്കിലും വെന്‍റിലേറ്റര്‍ ലഭ്യമായില്ല. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാത്തുമ്മു വ്യാഴാഴ്​ച പുലര്‍ച്ച മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

മറ്റുമക്കള്‍ – സാജിത (വേങ്ങര ഗ്രാമപഞ്ചായത്ത്‌ മുന്‍ അംഗം), സീനത്ത്, അബൂബക്കര്‍ സിദ്ദീഖ്. മരുമക്കള്‍ – അബ്​ദീല്‍ കരീം പാലത്തിങ്ങള്‍ (സീനിയര്‍ ക്ലര്‍ക്ക്​, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത്‌), അബ്​ദുറഹ്മാന്‍ ​താട്ടയില്‍, (പൂച്ചോലമാട്), ബഷീര്‍ പഞ്ചിളി (മലപ്പുറം).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...