കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പത്തനംതിട്ട കള്‍ച്ചറല്‍ ഫോറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് പത്തനംതിട്ട കള്‍ച്ചറല്‍ ഫോറം കോവിഡ് റിലീഫ് ഏജന്‍സിയായി പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള  ഹെല്‍പ്പ് ഡെസ്ക്കിന്റെ  ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ .അശോക് കുമാര്‍, സെക്രട്ടറി സി.ആര്‍ അരവിന്ദാക്ഷന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.ആര്‍ രാജേഷ് , ട്രഷറര്‍ കെ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ , കൂട്ടിരിപ്പുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പോലീസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയ അവശ്യസര്‍വീസുകാര്‍ കൂടാതെ നഗരത്തില്‍ അന്തിയുറങ്ങുന്ന നിരാശ്രയര്‍ അടക്കം നാനൂറിലേറെ പേര്‍ക്ക് ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഫോറം പ്രവര്‍ത്തകര്‍ സൗജന്യമായി അത്താഴം നല്‍കി വരുന്നു.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വറന്റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം , മരുന്ന് തുടങ്ങിയ സേവനങ്ങള്‍ ഫോറത്തിന്റെ വകയായി നല്‍കി വരുന്നു. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ , രോഗികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം എന്നിവയും ക്രമീകരിച്ച് നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രമേശ് ആനപ്പാറ, അജി അയ്യപ്പ , വിശ്വരാജ് , സന്ദീപ് വെട്ടിപ്പുറം, അജയന്‍ , രാജീവ് വെട്ടിപ്പുറം , സുഭാഷ് ജെ പിള്ള , മുരുകന്‍ ആചാരി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

;

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...