മുംബൈ : കൊവിഡ് രോഗബാധ ഭയന്ന് മഹാരാഷട്രയില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. നായര്‍ ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 43 കാരനാണ് കുളിമുറിയില്‍ തൂങ്ങി മരിച്ചത്. മെയ് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആദ്യ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം കാത്തിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുകയാണ്. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.