ഒരു കോവിഡ് രോഗിക്ക് 400 പേർക്ക് രോഗം പടർത്താൻ കഴിയും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒരു കോവിഡ് രോഗിക്ക് 400 പേരിലേക്ക് ഒരേസമയം രോഗം പടർത്താൻ സാധിക്കുമെന്ന് മഹാരാഷ്ട്രയിലെ കോവിഡ് ദൗത്യസംഘം അധ്യക്ഷൻ ഡോ. സഞ്ജയ് ഓക് പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കവേയാണ് ഈ മുന്നറിയിപ്പ്.

ജലദോഷം, തീവ്രമല്ലാത്ത ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഇപ്പോൾ മുഖ്യമായും കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പലരും ഈ ലക്ഷണങ്ങളെ കണ്ടിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സ തേടാതെ രോഗം മൂർച്ഛിച്ച ശേഷം മാത്രം കോവിഡ് 19 കേന്ദ്രങ്ങളിൽ എത്തുന്നവർ മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരം ലക്ഷണങ്ങളെ കോവിഡ് ലക്ഷണങ്ങളായി കണ്ട് ഉടനടി ചികിത്സ ആരംഭിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ത്യയുടെ രണ്ടാം കോവിഡ് വ്യാപന തരംഗത്തിന്റെ മുൻപന്തിയിലാണ് മഹാരാഷ്ട്ര. എല്ലാവർക്കും വാക്‌സീൻ നൽകാനാവശ്യമായ സഹായസഹകരണങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ഡോ. സഞ്ജയ് കുറ്റപ്പെടുത്തുന്നു. ഓരോ വീട്ടിലും വാക്സിനേഷൻ എത്തിക്കാനുള്ള അനുമതി കേന്ദ്രം നൽകണമെന്നും മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യ അധികൃതർ ആവശ്യപ്പെടുന്നു. ചില സംസ്ഥാനങ്ങൾ ഇത്തരത്തിൽ വാക്സീൻ വീടുകളിലേക്ക് എത്തിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വൈറസ് വ്യാപനം തടയാൻ പരമാവധി ആളുകളിലേക്ക് ജൂൺ മാസത്തോടുകൂടി വാക്സീൻ എത്തിക്കാനാണ് മഹാരാഷ്ട്രയുടെ ശ്രമം. സംസ്ഥാനത്ത് പടരുന്ന വൈറസ് വകഭേദം കണ്ടെത്താൻ സാംപിളുകളുടെ ജനിതക സീക്വൻസിങ്ങും വർധിപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...