രക്ഷപ്പെടാന്‍ ശ്രമിച്ച കൊവിഡ് രോഗിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലെത്തിച്ചു ; പോലിസുകാരും അഗ്നിശമന സേനാ അംഗങ്ങളും നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കൊവിഡ് രോഗി രക്ഷപ്പെടാന്‍ ശ്രമിച്ചു. ശനിയാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പാലോട് സ്വദേശിയാണ് ചികില്‍സക്ക് തയ്യാറാകാതെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റാനായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഇയാള്‍ സഹകരിച്ചില്ല. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പോലിസിന്റെ  സഹായം തേടി. സ്ഥലത്ത് എത്തിയ പാലോട് പോലീസ് കൊവിഡ് രോഗിയെ ആംബുലന്‍സിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലിസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ പാലോട് സിഐ അടക്കം നാല് പോലിസുകാര്‍ നിരീക്ഷണത്തില്‍  പ്രവേശിച്ചിരിക്കുകയാണ്. പനിയെ തുടര്‍ന്ന് ജൂലൈ 28-ന് ചികില്‍സ തേടിയ ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ശനിയാഴ്ച്ചയാണ് ഇയാളുടെ പരിശോധന ഫലം വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...