പാലാ : പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന ഭക്ഷണം അപര്യാപ്തവും പോഷകരഹിതവുമാണന്നു പാലാ പൗരാവകാശ സംരക്ഷണ സമിതി. സര്‍ക്കാര്‍ നല്‍കുന്ന 100 രൂപക്കുള്ള ഭക്ഷണം പോലും ഇപ്പോള്‍ കൊടുക്കുന്നില്ല. ഉച്ചക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ ഇറച്ചിയും മീനും മുട്ടയും മാറി മാറി ഉള്‍പ്പെടുത്തണം. കൂട്ടിരിക്കുന്നവരും സ്റ്റാഫുകളും പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോള്‍ ആണ് കൂടുതല്‍ രോഗം പകരുന്നത്. അതുകൊണ്ട് ഇവര്‍ക്കും ഭക്ഷണം ആശുപത്രിയില്‍ തന്നെ നല്‍കണം.
ആശുപത്രി സമിതി ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. ഭക്ഷണം നല്കാന്‍ സന്നദ്ധതയുള്ള സന്നദ്ധ സംഘടനയോ ഏല്പിക്കുകയോ ബഹുജന പങ്കാളിത്തത്തോടെ സമൂഹ അടുക്കള തുടങ്ങുകയോ വേണം. യോഗത്തില്‍ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, എന്‍ പി കൃഷ്ണന്‍ നായര്‍, ടോണി തൈപ്പറമ്ബില്‍, സന്തോഷ് കാവുകാട്ട്, ബിജോയ് എടാട്ട്, ക്യാപ്റ്റന്‍ ജോസ് കുഴികുളം, ബിജു വാതല്ലൂര്‍, അഡ്വ റോയ് വല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു.