റാന്നി : എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി വിഭാഗം റാന്നി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ റാന്നി എം.എസ്.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ സഖറിയ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്മിജു ജേക്കബ്, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ എ.അരുണ്‍, ഡോ.പ്രിറ്റി സഖറിയ, എന്‍.അനുരാഗ്, ജിനു സി.ഏബ്രഹാം, സുധീര്‍ നരേന്ദ്രന്‍, അനുഷ പ്രസാദ്, നാദിയ ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. എന്‍.എസ്.എസ്.വോളണ്ടിയേഴ്സ്, മുന്‍ വോളണ്ടിയേഴ്സ്, ബ്ലഡ് ഡോണേഴ്സ് കേരളാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്തദാതാക്കളായി എത്തി.
രക്തദാന ക്യാമ്പ് നടത്തി
RECENT NEWS
Advertisment