പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം അപര്യാപ്തവും പോഷകരഹിതവുമാണെന്ന് പാലാ പൗരാവകാശ സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന ഭക്ഷണം അപര്യാപ്തവും പോഷകരഹിതവുമാണന്നു പാലാ പൗരാവകാശ സംരക്ഷണ സമിതി. സര്‍ക്കാര്‍ നല്‍കുന്ന 100 രൂപക്കുള്ള ഭക്ഷണം പോലും ഇപ്പോള്‍ കൊടുക്കുന്നില്ല. ഉച്ചക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ ഇറച്ചിയും മീനും മുട്ടയും മാറി മാറി ഉള്‍പ്പെടുത്തണം. കൂട്ടിരിക്കുന്നവരും സ്റ്റാഫുകളും പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോള്‍ ആണ് കൂടുതല്‍ രോഗം പകരുന്നത്. അതുകൊണ്ട് ഇവര്‍ക്കും ഭക്ഷണം ആശുപത്രിയില്‍ തന്നെ നല്‍കണം.

ആശുപത്രി സമിതി ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം. ഭക്ഷണം നല്കാന്‍ സന്നദ്ധതയുള്ള സന്നദ്ധ സംഘടനയോ ഏല്പിക്കുകയോ ബഹുജന പങ്കാളിത്തത്തോടെ സമൂഹ അടുക്കള തുടങ്ങുകയോ വേണം. യോഗത്തില്‍ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, എന്‍ പി കൃഷ്ണന്‍ നായര്‍, ടോണി തൈപ്പറമ്ബില്‍, സന്തോഷ് കാവുകാട്ട്, ബിജോയ് എടാട്ട്, ക്യാപ്റ്റന്‍ ജോസ് കുഴികുളം, ബിജു വാതല്ലൂര്‍, അഡ്വ റോയ് വല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...