തിരുവനന്തപുരം: കോവിഡ് നിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും ആരോഗ്യ രംഗത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
കേരളത്തിലെ ആരോഗ്യ വകുപ്പ് പരാജയം ; ഉയര്‍ന്ന കോവിഡ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഉന്നതതല സംഘത്തെ അയച്ചു
RECENT NEWS
Comments are closed.
Advertisment
Supper