കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് വിദഗ്ദര്‍

For full experience, Download our mobile application:
Get it on Google Play

അച്ചന്‍കോവില്‍ : മലയോര മേഖലയെ ആശങ്കയിലാക്കി കോഴികള്‍ കൂട്ടത്തോടെ ചാകുന്നു. ചെമ്പനരുവി, മുള്ളുമല, മേഖലകളിലാണ് കോഴികള്‍ ചാകുന്നത്. ചെമ്പനരുവി ചരുവിള വീട്ടില്‍ റോസമ്മ, കൃഷ്ണ സദനത്തില്‍ രത്‌നമ്മ, കാഞ്ഞപറമ്പില്‍ വീട്ടില്‍ പൊന്നച്ചന്‍ എന്നിവരുടേതുള്‍പ്പെടെ നൂറിലധികം കോഴികളാണ് ചത്തത്. രണ്ടാഴ്ച മുന്‍പ് ഇതേ പഞ്ചായത്തിലെ പുന്നല, ചാച്ചിപ്പുന്ന, പടയണിപ്പാറ മേഖലകളിലായി 200 ഓളം കോഴികള്‍ ചത്തിരുന്നു.

പക്ഷിപ്പനിയാണെന്ന ഭയത്തിലായിരുന്നെങ്കിലും അല്ലെന്നു മൃഗ സംരക്ഷണ വകുപ്പ് വ്യക്തമാക്കിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. പാസ്റ്ററെല്ലോസിസ് എന്ന രോഗമാണ് നേരത്തെ ചത്ത കോഴികള്‍ക്ക് ഉണ്ടായിരുന്നതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. പുന്നലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ചെമ്പനരുവിയിലാണ് ഇപ്പോള്‍ കോഴികള്‍ ചത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴികള്‍ വെറുതേ നില്‍ക്കുന്ന നില്‍പില്‍ ‘തൂങ്ങി’ നിന്നു ചത്തു വീഴുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...