കോടതി ഉത്തരവിന് പുല്ലു വില : തീവെട്ടിക്കൊള്ളയുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രി – റൂം വാടക ദിവസം 10000 രൂപ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ കിടന്ന വയോധിക ദമ്പതികള്‍ക്ക് ഏഴ് ദിവസത്തെ റൂം വാടക 87000 രൂപ. കൊല്ലം നഗരാതിര്‍ത്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് കഴുത്തറപ്പന്‍ നിരക്ക്. കിഴക്കേപ്പുറം പുതുവല്‍ സ്വദേശികളായ 80നു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സ്വകാര്യ ആശുപത്രി ഞെട്ടിക്കുന്ന ബില്ല് നല്‍കിയത്. റൂം വാടക അടക്കം ഇരുവര്‍ക്കും 1.78 ലക്ഷം രൂപയാണ് (177963) നല്‍കേണ്ടി വന്നത്.

ഭക്ഷണത്തിന്റെ  ചെലവും ഡിസ്ചാര്‍ജ് സമയത്തെ മരുന്നിന്റെ  നിരക്കും പുറമെ നല്‍കേണ്ടിവന്നു. മേയ് മൂന്നിന് രാത്രിയോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരു റൂമിലേക്ക് മാറ്റിയ ഇരുവര്‍ക്കും ബെഡ് ഒന്നിന്​ 5000 വീതം 10000 രൂപയാണ് ദിവസവും ഈടാക്കിയത്.

റൂമിലായിട്ടും വേണ്ടത്ര പരിചരണം കിട്ടിയില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഒരു ദിവസം ഡോക്ടര്‍ വന്ന് പുറത്തുനിന്ന് നോക്കിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ല. ഡോക്ടറുടെ സന്ദര്‍ശനത്തിെന്‍റ പേരില്‍ 15000 രൂപയാണ് ഈടാക്കിയത്. കൂടാതെ ഡ്യൂട്ടി ഡോക്ടര്‍ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെ നീളുന്നു നിരക്കുകള്‍.

ലിവര്‍, കിഡ്നി ഫങ്ഷന്‍ ടെസ്​റ്റ്​ ഉള്‍പ്പടെ ദിവസം ചെയ്തതിന്റെ  പേരില്‍ ആറു ദിവസം 20320 രൂപയായി. 2000 രൂപയില്‍ താഴെ മാത്രമാണ് മരുന്നിന് ചെലവായത്. ഇതേ ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സ തേടിയ ദമ്പതികളുടെ മകനില്‍നിന്ന് 46750 രൂപയാണ് ഈടാക്കിയത്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

​കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; മൂന്ന് പേർക്ക് ദാരുണാന്ത്യം

0
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട്...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...