തൊടുപുഴ : കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടി. 17കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്. ആശുപത്രി പരിസരത്ത് പോലീസ് പ്രതിക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിയാണ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപെട്ടത്. ഇവിടെ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു രക്ഷപെടല്‍. 17കാരനെ മോഷണക്കേസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പ്രതി പോസിറ്റീവാകുന്നത്. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.