ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ രോഗം
മൂര്‍ച്ഛിച്ചവരില്‍ അന്‍പതു ശതമാനം കുട്ടികളിലും കാവസാക്കി എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു . രക്തധമനികള്‍ കത്തിനശിക്കുന്ന കാവസാക്കി എന്ന രോഗം അതീവഗുരുതരമാണ് .
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നതെന്ന് ശ്രീഗംഗാറാം ഹോസ്പിറ്റലിലെ ശിശുരോഗവിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.ധിരേന്‍ ഗുപ്ത പറഞ്ഞു . യുകെയിലും യുഎസിലും നേരത്തേതന്നെ കോവിഡ് ബാധിതരായ കുട്ടികളില്‍ രോഗബാധ ഉണ്ടായിരുന്നു . ഇന്ത്യയില്‍ ആദ്യ കാവസാക്കി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുംബൈയിലാണ് . കണ്ണുകളിലും ചുണ്ടിലും ചുവപ്പുനിറം, മൂന്നുമുതല്‍ അഞ്ചുവരെ ദിവസം തുടര്‍ച്ചയായി പനിക്കുക എന്നിവയാണ് കാവസാക്കിയുടെ രോഗ ലക്ഷണങ്ങള്‍.