സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ്  ആയ ‘കാര്‍ബണ്‍ ഡോക്ടര്‍’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടിയില്‍ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് മുന്‍മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചെങ്കിലും സഭാധ്യക്ഷനായ സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. രാവിലെ നിശ്ചയിരുന്ന ചടങ്ങ് സ്‌പീക്കറുടെ സൗകര്യാര്‍ത്ഥമാണ് ഉച്ചയ്ക്ക് നടത്തിയത്.

സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ്  നേതൃത്വത്തിനുള്ളത്. വിവാദം ഉയര്‍ന്നതോടെ ജില്ലാ നേതൃത്വത്തില്‍ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു. കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചയമുണ്ടായിരുന്ന സ്വപ്ന സുരേഷ് നിര്‍ബന്ധിച്ചതിന്റെയും അവരുമായുള്ള സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് പങ്കെടുത്തതെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎം കണക്കിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....