മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ നായര്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.
ആസ്മയെ തുടര്‍ന്നാണ് തിങ്കളാഴ്ച വര്‍ളി സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തില്‍ ഇവര്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച മുംബൈ അകോളയിലെ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു.