കോവിഡ്​ ​ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: കോവിഡ്​ ​സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്​തു. മുംബൈയിലെ നായര്‍ ഹോസ്​പിറ്റലില്‍ ഇന്ന്  പുലര്‍ച്ചെയാണ്​ സംഭവം. കോവിഡ്​ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്​റൂമില്‍ ഷാള്‍ ഉപയോഗിച്ച്‌​ തൂങ്ങുകയായിരുന്നു.

ആസ്മയെ തുടര്‍ന്നാണ്​ തിങ്കളാഴ്​ച വര്‍ളി സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. എന്നാല്‍ കോവിഡ്​ സംശയത്തെ തുടര്‍ന്ന്​ ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്​ച പുറത്തുവന്ന പരിശോധനാ ഫലത്തില്‍ ഇവര്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. തുടര്‍ന്ന്​ ഇവരെ കോവിഡ്​ വാര്‍ഡിലേക്ക്​ മാറ്റുകയായിരുന്നു. സംഭവത്തില്‍ അ്വഭാവിക മരണത്തിന്​ കേസെടു​ത്തതായി പോലീസ്​ അറിയിച്ചു. കഴിഞ്ഞ ആഴ്​ച മുംബൈ അകോളയിലെ ആശുപത്രിയില്‍ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി കഴുത്ത്​ മുറിച്ച്‌​ ആത്മഹത്യ ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...