ലോക്ക്ഡൌണ്‍ പ്രതിസന്ധിയാവില്ല ; ഇന്ത്യയിലെ ജീവനക്കാര്‍ക്ക് വന്‍ ശമ്പള വര്‍ധനയുമായി ഫ്രെഞ്ച് ഐടി കമ്പനി

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വിവിധ മേഖലയില്‍ കനത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടെ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവുമായി ഫ്രെഞ്ച് ഐടി കമ്പനി ക്യാപജെമിനൈ. രണ്ട് ലക്ഷത്തിലധികമുള്ള ജീവനക്കാരില്‍ 1.2 ലക്ഷം ജീവനക്കാര്‍ ഇന്ത്യയിലുള്ള കമ്പിനിയാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്.

ക്യാപജെമിനൈയുടെ എഴുപത് ശതമാനം ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവുണ്ട്. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഇന്‍ക്രിമെന്റ്   നല്‍കുമെന്നും ക്യാപജെമിനെെ വിശദമാക്കുന്നു. കമ്പനിയില്‍ നിലവില്‍ പ്രൊജക്ടുകളില്‍ ഇല്ലാതെയുള്ളവര്‍ക്കും ശമ്പളം മുടങ്ങില്ലെന്നും കമ്പനി ഉറപ്പുനല്‍കി. പലയിടങ്ങളിലായി ചിതറിപ്പോയി താമസ സൗകര്യങ്ങള്‍‌ക്ക് ബുദ്ധിമുട്ടുന്ന ജീവനക്കാര്‍ക്ക് പതിനായിരം രൂപ വരെ അലവന്‍സ് നല്‍കുന്നുണ്ട് ക്യാപജെമിനൈ. കമ്പനി മീറ്റിംഗിലാണ് തീരുമാനം. മിക്ക കമ്പ്യൂട്ടര്‍ കമ്പനികളും നിലവില്‍ പ്രൊജക്ടിലില്ലാത്ത ജീവനക്കാര്‍ക്ക് പുതിയ പ്രൊജക്ട് കണ്ടെത്താന്‍ 60 ദിവസം മാത്രം അനുവദിക്കുമ്പോഴാണ് ക്യാപജെമിനെെയുടെ വേറിട്ട തീരുമാനം.

വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്യാപജെമിനൈയുടെ ഇന്ത്യയിലെ സിഇഒ ആയ അശ്വിന്‍ യാര്‍ഡി വിശദമാക്കുന്നത്. പ്രൊമോഷനുകളിലും ലോക്ക്ഡൗണ്‍ പ്രതിഫലിക്കില്ലെന്നും അശ്വിന്‍ യാര്‍ഡി വ്യക്തമാക്കി. വേതനം വെട്ടിക്കുറയ്ക്കാനുള്ള ഒരു തീരുമാനവും കമ്പനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബദ്ധിമുട്ടുള്ള സമയത്ത് ജീവനക്കാര്‍ക്കൊപ്പം ഉറച്ചുനിക്കുകയെന്നതാണ് കമ്പനിയുടെ നിലപാട്. അത് പ്രാവര്‍ത്തികമാക്കുകയാണ് താന്‍ ചെയ്തതെന്ന് അശ്വിന്‍ പറഞ്ഞു. ജീവനക്കാരുടെ വിശ്വാസം കമ്പനിയുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണെന്നും അശ്വിന്‍ നിരീക്ഷിക്കുന്നു. ഇതിന് പുറമേ ജീവനക്കാരുടെ ആരോഗ്യ എമര്‍ജന്‍സി സാഹചര്യങ്ങള്‍ നേരിടാന്‍ 200 കോടിയുടെ ക്ഷേമനിധിയും ക്യാപജെമിനൈ സജ്ജമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...