ഗുരുഗ്രാം : കോവിഡ് പരിശോധനഫലം പോസറ്റീവായതിനെതുടര്‍ന്ന് മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ മൂന്ന് മാസം മുൻപ് ജോലിക്ക് കയറിയ കൊല്ലം സ്വദേശിനിയായ നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയയായത്. ഇന്ന് ഉച്ചയോടെ പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. തുടർന്ന് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. നഴ്സിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് മെദാന്ത ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
കോവിഡ് പോസറ്റീവ് : ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു
RECENT NEWS
Advertisment