Sunday, June 2, 2024 7:59 pm

കോവിഡ് : മലപ്പുറത്ത് സ്ഥിതി രൂക്ഷം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 497 ആയി. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് ബാധിച്ച ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവതി. വിദേശത്ത് നിന്നെത്തിയ യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. പൊന്നാനിയില്‍ മാത്രം ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി.

89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനും പുറത്തിറങ്ങുന്നവർ റേഷൻകാർഡ് കൈവശം വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോന്നിയിൽ അധികൃതർ പരിശോധനകൾ ശക്തമാക്കും

0
കോന്നി : കോന്നിയിൽ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി പോലീസ്, എക്‌സൈസ്, മോട്ടോർ...

വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ​അമേരിക്ക

0
ദുബൈ: മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ്...

സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ യുവതി സാഹസികമായി കീഴടക്കി

0
തിരുവനന്തപുരം : കഴക്കൂട്ടത് പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച...

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിൻ്റെ...

0
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ...