കൊച്ചി : കൊവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചനിലയില്‍. കൊച്ചി മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ യുവാവ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൊവിഡ് പോസിറ്റീവായ യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ചനിലയില്‍
RECENT NEWS
Advertisment