സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് പോലിസാണ് തിരുവനന്തപുരത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. നേരത്തെ കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...