സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം കുറഞ്ഞതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനെടുക്കുന്നത്. വൈറസ് പടര്‍ച്ച അതിരൂക്ഷമാണ് എന്നതിലേക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

പരിശോധനകളുടെ എണ്ണം കുത്തനെ ഉയര്‍ത്തി കേസുകള്‍ കണ്ടെത്തി പ്രതിരോധിക്കുക എന്ന മാര്‍ഗമാണ് നിലവില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുമ്പോള്‍ 15,000-20,000 ഇടയിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി 15ന് മുകളില്‍ ആണെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എറണാകുളത്താണ് വ്യാപനം ഏറ്റവും രൂക്ഷം.

എറണാകുളത്തിന് പുറമെ കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം നിയന്ത്രണാധീതമായി ഉയരുന്നുണ്ട്. മൂന്ന് ജില്ലകളിലും പ്രതിദിന രോഗികള്‍ 2,000 കടന്നു. മാസ് പരിശോധനയ്ക്ക് ഒപ്പം മെഗാ വാക്സിനേഷനും നടത്തുക എന്നതായിരുന്നു ലക്ഷ്യം. വാക്സീന്‍ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് വാരാന്ത്യത്തില്‍. അത്യാവശ്യ സേവനങ്ങള്‍ക്ക് മത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമെ അനുവദിക്കു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...