പാകിസ്​താനിലെ ക്വറ്റയില്‍ ചൈനീസ്​ അംബാസിഡര്‍ താമസിച്ച ഹോട്ടലിന്​ സമീപം സ്​ഫോടനം ; നാല്​ പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍: പാകിസ്ഥാനിലെ ക്വറ്റയില്‍ ചൈനീസ്​ അംബാസിഡര്‍ താമസിച്ച ഹോട്ടലിന്​ സമീപമുണ്ടായ സ്ഫോടനത്തില്‍ നാല്​ പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 10.20ഓടെയാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതര്‍ അറിയിച്ചു. 12 പേര്‍ക്ക്​ സ്​ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടതായാണ്​ വിവരം.

ആഡംബര ഹോട്ടലായ സെര്‍നായിലാണ്​ സ്​ഫോടനമുണ്ടായത്​. നാല്​ പേര്‍ കൊല്ലപ്പെട്ടുവെന്നും 12 പേര്‍ക്ക്​ പരിക്കേറ്റുവെന്നും പാകിസ്​താന്‍ ഇന്‍റീരിയര്‍ മിനിസ്റ്റര്‍ ഷെയ്​ഖ്​ റാഷിദ്​ അഹമ്മദ്​ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സ്​ഫോടനം നടക്കു​മ്പോള്‍ ചൈനീസ്​ അംബാസിഡര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍. അംബാസിഡറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്​ ഹോട്ടലില്‍ താമസിച്ചിരുന്നത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...