പത്തനംതിട്ട : കോവിഡിൻ്റെ രണ്ടാം തരംഗത്തില്‍ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍. അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഇന്നലെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8. 21 ആണ്. ഞായറാഴ്ച ഇത് 8.23ഉം ശനിയാഴ്ച 8.14ഉം ആയിരുന്നു.
ജില്ലയില്‍ 10 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളും അവിടുത്തെ ശതമാനവും:
ആനിക്കാട്- 41.08, മല്ലപ്പള്ളി- 29.64, കല്ലൂപ്പാറ 26.94, കോട്ടാങ്ങല്‍- 26.32, സീതത്തോട് – 25.15, നെടുമ്പ്രം- 23.58, കവിയൂര്‍- 20.89, നാറാണംമൂഴി – 19.80, കുറ്റൂര്‍- 19.44, വെച്ചൂച്ചിറ- 19.13, കുന്നന്താനം- 18.13, പുറമറ്റം- 16.35, കോയിപ്രം- 14.73.
രണ്ടാഴ്ചയായി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായ തദ്ദേശ സ്ഥാപനങ്ങള്‍:
മല്ലപ്പള്ളി- 171, ആനിക്കാട് – 129, തിരുവല്ല നഗരസഭ 118, പത്തനംതിട്ട നഗരസഭ – 80, വെച്ചൂച്ചിറ- 70, പന്തളം നഗരസഭ 64, റാന്നി പെരുനാട്- 64, കോയിപ്രം- 62, പള്ളിക്കല്‍ 60, ഇരവിപേരൂര്‍- 59, കുന്നന്താനം – 58, അയിരൂര്‍- 54, കല്ലൂപ്പാറ- 52.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്താനുമാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഗുരുതര രോഗമുള്ള കാറ്റഗറി സിയില്‍ പെട്ടവരുടെ എണ്ണം ഇരട്ടിയായി. 4 ദിവസം മുന്‍പ് സി കാറ്റഗറിയില്‍ 16 പേരായിരുന്നു. അത് 101 ആയി ഇന്നലെ ഉയര്‍ന്നു.