12 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ; അതീവജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിൻ്റെ രണ്ടാം തരംഗത്തില്‍ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍. അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഇന്നലെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8. 21 ആണ്. ഞായറാഴ്ച ഇത് 8.23ഉം ശനിയാഴ്ച 8.14ഉം ആയിരുന്നു.

ജില്ലയില്‍ 10 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളും അവിടുത്തെ ശതമാനവും:

ആനിക്കാട്- 41.08, മല്ലപ്പള്ളി- 29.64, കല്ലൂപ്പാറ 26.94, കോട്ടാങ്ങല്‍- 26.32, സീതത്തോട് – 25.15, നെടുമ്പ്രം- 23.58, കവിയൂര്‍- 20.89, നാറാണംമൂഴി – 19.80, കുറ്റൂര്‍- 19.44, വെച്ചൂച്ചിറ- 19.13, കുന്നന്താനം- 18.13, പുറമറ്റം- 16.35, കോയിപ്രം- 14.73.

രണ്ടാഴ്ചയായി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായ തദ്ദേശ സ്ഥാപനങ്ങള്‍:

മല്ലപ്പള്ളി- 171, ആനിക്കാട് – 129, തിരുവല്ല നഗരസഭ 118, പത്തനംതിട്ട നഗരസഭ – 80, വെച്ചൂച്ചിറ- 70, പന്തളം നഗരസഭ 64, റാന്നി പെരുനാട്- 64, കോയിപ്രം- 62, പള്ളിക്കല്‍ 60, ഇരവിപേരൂര്‍- 59, കുന്നന്താനം – 58, അയിരൂര്‍- 54, കല്ലൂപ്പാറ- 52.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്താനുമാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഗുരുതര രോഗമുള്ള കാറ്റഗറി സിയില്‍ പെട്ടവരുടെ എണ്ണം ഇരട്ടിയായി. 4 ദിവസം മുന്‍പ് സി കാറ്റഗറിയില്‍ 16 പേരായിരുന്നു. അത് 101 ആയി ഇന്നലെ ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...