പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തിന് മുകളില്‍ എത്തി, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം ; ഐഎംഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തിന് മുകളില്‍ എത്തിയതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ഐഎംഎ നിര്‍ദേശിച്ചു. അതിവേഗം വ്യാപനം നടക്കുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ വ്യാപനം പിടിച്ച്‌ നിര്‍ത്താനുള്ള നടപടികളിലേക്ക് കടക്കണമെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൊതുജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുകയാണ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായും നിരോധിക്കണം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലൂടെയാണ് രോഗം കൂടുതലായും പടരുന്നത്. അനാവശ്യ സഞ്ചാരങ്ങള്‍ എല്ലാം ഒഴിവാക്കണമെന്നും ഐഎംഎ പറയുന്നു.

ദിനംപ്രതി ഒന്നരലക്ഷം പരിശോധനകള്‍ നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിന്റെ അഞ്ച് മുതല്‍ എട്ട് വരെ മടങ്ങ് ടെസ്റ്റുകള്‍ നടത്തണം. ടെസ്റ്റ് ചെയ്യുന്നവയില്‍ അഞ്ച് ശതമാനമെങ്കിലും ജനിതകമാറ്റം വന്നതാണോ എന്നതിനെക്കുറിച്ച്‌ പഠനം വേണമെന്നും മള്‍ട്ടി ജീന്‍ ആര്‍ടിപിസിആര്‍ പരിശോധന ഇതിന് സഹായകമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.

ഏത് സാഹചര്യത്തിലും സജ്ജരായിരിക്കണം. ഓക്സിജന്റേയും മറ്റ് മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കണം. കിടക്കകള്‍ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗികള്‍ കൂടുന്നതനുസരിച്ച്‌ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്റെ ആവശ്യകത കൂടി വരും. വോട്ടെണ്ണല്‍ ദിനത്തില്‍ രോഗവ്യാപന സാധ്യത പൂര്‍ണമായും ഇല്ലാതാക്കുന്ന വിധം നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ ഓര്‍മ്മിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....