വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് ; സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച്‌​ ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച്‌​ ഹൈകോടതി. ​ഹോമി​യോ മരുന്ന്​ നല്‍കാനുള്ള കര്‍മപദ്ധതി രേഖപ്പെടുത്തി ഇതുസംബന്ധിച്ച ഹരജി തീര്‍പ്പാക്കി.

മരുന്ന് നല്‍കും മുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന്​ വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവി​െന്‍റ അടിസ്ഥാനത്തില്‍ മരുന്ന്​ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്​ അഭിഭാഷകനായ എം.എസ്​. വിനീത് നല്‍കിയ ഹർജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ തീര്‍പ്പാക്കിയത്​.

18ല്‍ താഴെയുള്ളവര്‍ക്ക്​ വാക്സിന്‍ നല്‍കിത്തുടങ്ങാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​ പ്രതിരോധത്തിന്​ ഹോമിയോ മരുന്ന്​ നല്‍കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇതുസംബന്ധിച്ച്‌ ‘കരുതലോടെ മുന്നോട്ട്’ പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച കര്‍മപദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. മരുന്ന്​ വിതരണം ചെയ്യുമെന്ന്​ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്​ അംഗീകരിക്കുന്നതായി ഹർജിക്കാരനും വ്യക്തമാക്കി. തുടര്‍ന്നാണ്​ ഹർജി തീര്‍പ്പാക്കിയത്​.

അതേസമയം, ​ഈ മരുന്നിന്റെ  ഗുണം ശാസ്​ത്രീയമായി ​തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ കാണിച്ച്‌​ കക്ഷിചേരാന്‍ നല്‍കിയ രണ്ട്​ ഹർജി കോടതി അനുവദിച്ചില്ല. ഹോമിയോ പ്രാക്​ടീഷണറായിരുന്ന ആരിഫ്​ ഹുസൈന്‍ തെരുവത്തും കരള്‍രോഗ വിദഗ്​ധനായ സിറിയക്​ അബി ഫിലിപ്പുമാണ്​ ഹർജിയുമായി കോടതിയെ സമീപിച്ചത്. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച്‌​ പ്രത്യേക ഹർജി നല്‍കാന്‍ വാക്കാല്‍ നിര്‍ദേശിച്ച കോടതി, കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...