കുഞ്ഞിനെ കടത്താന്‍ മാതാപിതാക്കള്‍ക്ക് ശിശുക്ഷേമ സമിതി കൂട്ടു നിന്നു – അനുപമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുഞ്ഞിനെ കടത്താന്‍ മാതാപിതാക്കള്‍ക്ക് ശിശുക്ഷേമ സമിതി കൂട്ടു നിന്നു അനുപമ. മാതാപിതാക്കള്‍ക്ക് തന്‍റെ കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നെന്ന് ആരോപിച്ച്‌ അമ്മ. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് കുഞ്ഞിന്റെ മാതാവ് പേരൂര്‍ക്കട സ്വദേശിനിയായ അനുപമ രംഗത്ത് വന്നിട്ടുള്ളത്.

നിലവില്‍ പേരൂര്‍ക്കട പോലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കി. സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചത് നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണെന്നും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നും അനുപമ ആരോപിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന് ഏപ്രിലില്‍ ശിശുക്ഷേമ സമിതിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ മാറ്റിയതായി ആരോപിച്ച്‌  അനുപമ നല്‍കിയ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ കക്ഷികളെ വിളിച്ചുവരുത്തും.

ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റും വിവാഹിതനുമായ അജിത്തുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് അനുപമ ഗര്‍ഭിണിയായത്. അജിത്തുമായുള്ള ബന്ധം അനുപമയുടെ വീട്ടുകാര്‍ എതിര്‍ത്തു. പ്രസവിച്ച്‌ മൂന്നാംനാള്‍ വീട്ടുകാര്‍ കുഞ്ഞിനെ കൊണ്ടുപോയശേഷം തിരികെ കിട്ടിയിട്ടില്ലെന്നും, കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് വിവാഹമോചനം നേടിയ അജിത്തിനൊപ്പമാണ് മാര്‍ച്ച്‌ മുതല്‍ അനുപമയുടെ താമസം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...