കമ്പകക്കാനo കൂട്ടക്കാെല – പ്രതി വിഷം കഴിച്ചു മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : താെടുപുഴ കമ്പകക്കാനത്ത് പൂജാരി ഉള്‍പ്പെടെ നാലു പേരെ കൂട്ടക്കാെല ചെയ്​ത സംഭവത്തില്‍ ഒന്നാം പ്രതിയായാ യുവാവിനെ വീട്ടിനുള്ളില്‍ വിഷം അകത്തുചെന്ന്​ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കാെരങ്ങാട്ടി തേവര്‍ കുഴിയില്‍ അനീഷ് (34) ആണ്​ വീട്ടിനുള്ളില്‍ മരിച്ചത്​.

വ്യാഴാഴ്ച വൈകിട്ട് 6 മണിയാേടെ കിടപ്പുമുറിയില്‍ നിലത്ത്​ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്താണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

അടുക്കളയില്‍ വിഷ കുപ്പി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. മാതാവ്​ എറണാകുളത്ത് വീട്ട് ജാേലിയ്ക്ക് പാേകുന്നതിനാല്‍ അനീഷ് ഒറ്റക്കാണ് താമസം. ഇയാള്‍ മനാേരാേഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്ത് താമസിക്കുന്ന സഹാേദരിയുടെ ഭര്‍ത്താവാണ് പോലീസില്‍ വിവരം നല്‍കിയത്. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ചയാണ്​ ഉണ്ടാകുക. ഇതിന് ശേഷമാണ് മൃതദേഹം പാേസ്റ്റുമാേര്‍ട്ടത്തിന് കൊണ്ടുപോകുകയെന്ന്​ അടിമാലി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...