ന്യൂഡൽഹി : തിങ്കളാഴ്ച്ച മുതൽ പൂർണതോതിൽ ഓടിത്തുടങ്ങിയ ഡൽഹി മെട്രോയിൽ കോവിഡ് മാനദങ്ങൾ പാലിക്കാത്തതിനാൽ 263 പേർക്ക് പിഴ ചുമത്തി. രണ്ടു ദിവസത്തെ കണക്കാണിത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി 16.9 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എം.ആർ.സി.) അറിയിച്ചു.
എന്നാൽ മെട്രോയിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ഞായറാഴ്ച വരെ 50 ശതമാനം പേർക്ക് പ്രവേശനം നൽകിയായിരുന്നു ഡൽഹി മെട്രോ സർവ്വീസ് നടത്തിയിരുന്നത്. ഇതോടൊപ്പം തിയേറ്ററുകളിലും 50 ശതമാനം പേരെയും പ്രവേശിപ്പിക്കാൻ ഉത്തരവിറങ്ങിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നീണ്ട കാലത്തെ ലോക്ക്ഡൗണിന് ശേഷം ജൂൺ ഏഴിനാണ് മെട്രോ സർവ്വീസുകൾ ഭാഗികമായി പുനഃരാരംഭിച്ചത്. യാത്രക്കാരുടെ എണ്ണം നോക്കിയായിരുന്നു സർവീസ്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പ് വരുത്താനായി ഡി.എം.ആർ.സി ഫ്ളയിംഗ് സ്ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.