6 വയസ്സുകാരിക്ക് ക്രൂരമർദനം – ദേഹത്ത് മുഴുവന്‍ പാടുകൾ ; പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തോപ്പുംപടിയില്‍ ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശിശുക്ഷേമ സമിതി പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് പുലർച്ചെ വീട്ടിലെത്തിയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ പിതാവ് ക്രൂരമായി മർദിക്കുന്ന വിവരം നാട്ടുകാരാണു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചത്. കുഞ്ഞിന്റെ ദേഹത്തു മുഴുവന്‍ മര്‍ദനമേറ്റ പാടുകളുണ്ട്.

ഭാര്യയുമായി പിണങ്ങിയ പ്രതി കുഞ്ഞിനെ വിട്ടു കൊടുക്കാതെ കൂടെ താമസിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഇയാൾക്കു വിദേശത്തേക്കു പോകാന്‍ അവസരമുണ്ടായി. കുഞ്ഞിനെ കൂടെ കൊണ്ടുപോകാനാണ് ആദ്യം പദ്ധതി ഇട്ടതെങ്കിലും നടക്കില്ലെന്നു വന്നതോടെ കടുത്ത ദേഷ്യത്തിലും നിരാശയിലുമായി.

കുട്ടി കാരണം തന്റെ യാത്ര മുടങ്ങും എന്നു വന്നതോടെ കുഞ്ഞിനോട് ദേഷ്യത്തോടെ പെരുമാറുകയായിരുന്നു എന്നാണ് അറിയുന്നത്. കുട്ടി പഠിക്കുന്നില്ല എന്നാരോപിച്ച് അടിക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...