കോട്ടക്കല്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ മദ്യം എത്തിച്ച് നല്‍കി. കോട്ടക്കലിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. വിദേശത്ത് നിന്ന് വന്ന നീരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് മദ്യം എത്തിച്ച് നല്‍കിയത്. സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് കേസെടുത്തു.
താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയര്‍ സെന്റര്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. പ്രസാദിന്റെ സുഹൃത്തായ വ്യക്തി കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇയാള്‍ക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പോലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം. എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.