ആശങ്കയോടെ ലോകരാജ്യങ്ങള്‍ ; 1.14 കോടി രോഗികള്‍ ; മരിച്ചവരുടെ എണ്ണം 5.33 ലക്ഷം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കന്ന കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം. 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5.33 (5,32,861) ലക്ഷമായി.

കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ് ലോകമാകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ (1111) മരിച്ചതും ബ്രസീലില്‍ ആണ്. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച്‌ ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത്. അതേസമയം നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 29.36 ലക്ഷം പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുമ്പിലാണെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279. റഷ്യയില്‍ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയില്‍ 6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലാവട്ടെ 6.74 ലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....