സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്കുകൂടി കോവിഡ് ; 2137 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 408 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 379 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 234 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 225 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 198 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 175 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 152 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 139 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 136 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

6 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസർഗോഡ് ഉദിനൂർ സ്വദേശി വിജയകുമാർ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശി കെ.എം. ഷാഹുൽ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂർ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 101 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 51 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവർത്തകർക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 148 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 38 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 94 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,822 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...