സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 6,820 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; 26 മരണo

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 6,820 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7,699 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 26 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,388 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. പു​തി​യ രോ​ഗി​ക​ളി​ല്‍ 5935 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 730 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. 60 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 84,087 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തൃ​ശൂ​ര്‍- 900, കോ​ഴി​ക്കോ​ട്- 828, തി​രു​വ​ന​ന്ത​പു​രം- 756, എ​റ​ണാ​കു​ളം- 749, ആ​ല​പ്പു​ഴ- 660, മ​ല​പ്പു​റം- 627, കൊ​ല്ലം- 523, കോ​ട്ട​യം- 479, പാ​ല​ക്കാ​ട്- 372, ക​ണ്ണൂ​ര്‍- 329, പ​ത്ത​നം​തി​ട്ട- 212, കാ​സ​ര്‍​ഗോ​ഡ്- 155, ഇ​ടു​ക്കി- 116, വ​യ​നാ​ട്-114.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പത്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്ബലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്ബാട് സ്വദേശി ഹംസ (60), പൊന്മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്ബ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂര്‍ 240, പത്തനംതിട്ട 166, കാസര്‍ഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...