ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 117പേര്‍ മരിച്ചു. 15,901 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇതില്‍ 1,77,266 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,03,45985 പേര്‍ അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആകെ 1,53,587 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുവരെ രാജ്യത്ത് 20,23,809 പേര്‍ കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചു.