ന്യൂഡല്‍ഹി : രാജ്യത്ത് 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേര്‍ക്കാണ് രോഗ മുക്തി. 415 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. നിലവില്‍ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 42,263 പേര്‍ക്കാണ് രോഗ മുക്തി
RECENT NEWS
Advertisment