രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി ; മരണം 91,000 കടന്നു

For full experience, Download our mobile application:
Get it on Google Play

 ഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി. മരണം 91,000 വും കടന്നു. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ വീണ്ടും 20,000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. അതിനിടെ കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് ദിവസമായി 90,000ന് താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം. അതേസമയം, മരണം 1000ന് മുകളില്‍ തന്നെ തുടര്‍ന്നു. മഹാരാഷ്ട്രയില്‍ 21,029 പുതിയ കേസും 489 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി. ആന്ധ്രയില്‍ 7223ഉം കര്‍ണാടകയില്‍ 6997ഉം തമിഴ്‌നാട്ടില്‍ 5325ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ 3714 പുതിയ കേസും 36 മരണവുമാണ് കഴിഞ്ഞ് 24 മണിക്കൂറിനിടെ ഉണ്ടായത്. കൊവിഡ് ബാധിതനായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എല്‍എന്‍ജെപി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ പരിശോധന, പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലങ്ങളിലെയും ബ്ലോക് തലങ്ങളിലെയും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തണമെന്നും രോഗപ്രതിരോധം ഫലപ്രദമായ സ്ഥലങ്ങളില്‍ നിന്നുള്ള മാതൃകകള്‍ പിന്‍പറ്റണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...