തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 161 , കൊല്ലം 22 , പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, ഇടുക്കി 70, എറണാകുളം 15, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, വയനാട് 17 , കണ്ണൂര്‍ 38, കാസര്‍കോട് 38 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.
ഇതില്‍ വിദേശത്തുനിന്നെത്തിയവര്‍ 75 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 91പേര്‍ക്കും രോഗം. 483പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയന്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതനായിരുന്നു 61കാരനായ വിജയന്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ മരിച്ചു. 72 വയസായിരുന്നു. ആലപ്പുഴയില്‍ പട്ടണക്കാട് ചികില്‍സയിലിരിക്കെ മരിച്ച ചാലുങ്കല്‍ ചക്രപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 വയസായിരുന്നു. ആലുവ എടത്തല ചൂണ്ടി സ്വദേശി സി.മോഹന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞദിവസം കോഴിക്കോട് മരിച്ച റുഖിയാബിയുടെ മരുമകന്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചു.
ഇന്ന് രോഗമുക്തി നേടിയവര്‍
തിരുവനന്തപുരം 65, കാസര്‍കോട് 53 , പത്തനംതിട്ട 49, കൊല്ലം 57, എറണാകുളം 69, കോഴിക്കോട് 41,മലപ്പുറം 88, കോട്ടയം 13, ഇടുക്കി 25, കണ്ണൂര്‍ 32, ആലപ്പുഴ 150, പാലക്കാട് 9, തൃശൂര്‍ 45, വയനാട് 49 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
24 മണിക്കൂറില്‍ 18417 സാമ്പിള്‍ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തില്‍ 9397 പേര്‍ ആശുപത്രിയില്‍ ഉണ്ട്. ഇന്ന് 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9611 പേര്‍ ചികിത്സയില്‍. 354480 സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചു. 495 ഹോട്ട്‌സ്‌പോര്‍ട്ടുകളാണ് ഉള്ളത്. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എല്‍ടിസി ഉണ്ട്. 45 ശതമാനം കിടക്കളില്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സിഎഫ്എല്‍ടിസികളാണ് തയ്യാറാക്കുന്നത്.