സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് രോഗം  സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തരപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനെയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 16, കണ്ണൂര്‍ 13, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, മലപ്പുറം 5 വീതം, ആലപ്പുഴ 2, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂര്‍ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂര്‍ 88, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,489 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,850 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,639 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,786 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,32,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,976 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....