തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 274 പേര്‍ രോഗമുക്തി നേടി, ഒരാള്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയില്‍ വിക്ടോറിയ(72)യാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 151, കൊല്ലം 85, ആലപ്പുഴ 46, പത്തനംതിട്ട 40, കോട്ടയം 39,
എറണാകുളം 80,തൃശൂര്‍ 19,പാലക്കാട് 46,മലപ്പുറം 61,കോഴിക്കോട് 39, കണ്ണൂര്‍ 57, വയനാട് 17, കാസര്‍കോട് 40 എന്നിങ്ങനെയാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7,
തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂര്‍ 10, വയനാട് 14, കാസര്‍കോട് 6 എന്നിങ്ങനെയാണ്.
742 സിഎഫ്എല്‍ടിസികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗവ്യാപനം നേരിടാന്‍ വിപുലമായ തയാറെടുപ്പ് ഉടന്‍ നടത്തും. 187 ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാണെന്നും 20,404 കിടക്കകള്‍ ഈമാസം തന്നെ റെഡിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 742 സിഎഫ്എല്‍ടിസികള്‍ സജ്ജമാകുമ്പോള്‍ 69215 കിടക്കകള്‍ തയ്യാറാകും. എല്ലാ സിഎഫ്എല്‍ടിസികളിലും രാവിലെ മുതല്‍ വൈകിട്ടുവരെ ഒപി ഉണ്ടായിരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകള്‍ പരിശോധിച്ചു. 1,62,444 പേര്‍ നിരീക്ഷണത്തിലാണ്. 8277 പേര്‍ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 8056 പേര്‍ ചികിത്സയിലുണ്ട്. ഇതേവരെ 3,08,348 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 7410 റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 10,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,547 നെഗറ്റീവായി. 353 ഹോട്ട്‌സപോട്ടുകളാണ് കേരളത്തില്‍ നിലവിലുള്ളത്.