തണ്ണിത്തോട്ടിൽ തെരുവ് നായശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ  വിവിധ മേഖലകളിൽ തെരുവ് നായശല്യം രൂക്ഷമാകുന്നു. ബൈക്ക് യാത്രക്കാർക്കാണ് തെരുവ് നായകൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത്. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ നായക്കൂട്ടം ഇതിന്റെ  പുറകെ ഓടുകയും ബൈക്ക് യാത്രക്കാരെ കുറുകെ ചാടി വീഴ്ത്തുകയുമാണ് പതിവ്.

കോന്നി തണ്ണിത്തോട് റോഡിലും പഞ്ചായത്തിന്റെ  വിവിധ ഭാഗങ്ങളിലും നായ കുറുകെ ചാടി നിരവധി ബൈക്ക് യാത്രക്കാർക്ക് പരുക്കേൽക്കുകയും കോട്ടയം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സ തേടുകയും ചെയ്തിരുന്നു. ആട്ടിൻ പറ്റങ്ങളെ പോലെ കൂട്ടത്തോടെയാണ് നായകൾ റോഡിലൂടെ പോകുന്നത്. കാൽനട യാത്രക്കാരും നായയുടെ ആക്രമണത്തിന് പലപ്പോഴും ഇരയാകേണ്ടി വന്നിട്ടുണ്ട്. റോഡരുകിലും വനഭാഗങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതും നായശല്ല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. വളർത്തുമൃഗങ്ങളേയും നായകൾ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് മണ്ണീറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും  പരുക്കേറ്റത്. ബൈക്കിൽ സഞ്ചരിച്ചവരെയും നായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികല്‍  സ്വീകരിക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...