റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസ് തലവനെക്കുറിച്ച് വിവരം തരാം : ഇസ്രയേലിനോട് സിഐഎ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്∙ റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു. ഹമാസുമായി ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടെ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ് സിൻവർ. ഖാൻ യൂനിസിലെയും റഫാ മേഖലയിലെയും പടർന്നുകിടക്കുന്ന തുരങ്കശൃംഖലയിൽ എവിടെയോ ആണ് സിൻവർ ഒളിവിൽ കഴിയുന്നത്. മധ്യപൂർവേഷ്യയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വില്യം ബേൺസ്. യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

0
കോഴിക്കോട്: രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് 44 -വയസുകാരൻ മരിച്ചു....

ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും : പത്തനംതിട്ട ജില്ലയില്‍ 1429.43 ഏക്കറില്‍ കൃഷിയുമായി കുടുംബശ്രീ

0
പത്തനംതിട്ട : ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാന്‍ കുടുംബശ്രീയുടെ 'ഓണക്കനി...

ഹിന്ദുരാഷ്ട്രത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന് ബാബാ രാംദേവ്

0
ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക്...

ജൂണ്‍ മാസത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത് മുന്നൂറ് ടണ്‍...

0
പത്തനംതിട്ട : മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ...