അത്തിക്കയം – കടുമീൻചിറ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കരാർ കമ്പനിയുടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം പരാതി ഉയര്‍ന്നിട്ടും മാറ്റുന്നില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം – കടുമീൻചിറ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കരാർ കമ്പനിയുടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം പരാതി ഉയര്‍ന്നിട്ടും മാറ്റുന്നില്ലെന്ന് ആരോപണം. റോഡ് കോൺക്രീറ്റ് ചെയ്ത ശേഷം മാസങ്ങളായി വാഹനം ഇതേ സ്ഥലത്തു പാർക്ക് ചെയ്ത് ശേഷം കരാർ കമ്പനി മറ്റു സ്ഥലങ്ങളിൽ ജോലികൾ ചെയ്തു വരികയാണ്. റോഡിനു ഒരു വശം ഓട ആയതിനാൽ വലിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവിടം കടന്നു പോകുന്നത്. വാഹനം പാർക്ക് ചെയ്യാൻ ഇതേ റോഡിൽ വീതിയുള്ള സ്ഥലങ്ങൾ ഉണ്ടായിട്ടും വാഹനം മാറ്റിയിടാത്തതിൽ നാട്ടുകാരുടെ ഇടയിൽ അമർഷം ഉണ്ടായിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി കരാർ കമ്പനിയെ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണികൾ ആരംഭിച്ച ഇതേ റോഡിലെ അത്തിക്കയം – കൊച്ചുപാലത്തിന്റെ പണികൾ മാത്രമാണ് ഇനിയും ബാക്കിയുള്ളത്.

സർക്കാറിന്റെ ഭാഗത്തുനിന്നും പാർട്ട് ബില്ല് മാറി കിട്ടുന്ന മുറയ്ക്കാകും ബാക്കി പണികൾ ആരംഭിക്കുക. കാലപഴക്കം ചെന്ന പാലം പൊളിച്ചു പുതിയത് നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ വേനൽക്കാലം കഴിഞ്ഞാലും പണികൾ ആരംഭിക്കാൻ കഴിയുമോ എന്നതിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. പാലവും അതിനോട് ചേർന്നുള്ള അപ്രോച്ച് റോഡുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കൂടാതെ നിലവിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ഭാഗത്തു വലിയ കട്ടിംഗ് രൂപപെട്ടതിനാൽ വാഹനങ്ങൾ കയറി ഇറങ്ങുന്നതിനും പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീണിരുന്നു. നിർമ്മാണം ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമായിട്ടും റോഡിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. മഴക്കാലം എത്തും മുമ്പ് ബാക്കി പണികൾ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് അപ്രതീക്ഷിത പ്രതിസന്ധി; ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം കോർപ്പറേറ്റ് രംഗത്ത് ആശങ്ക...

0
മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ട്രസ്റ്റ്...

സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ്‌ 14 മുതല്‍

0
പത്തനംതിട്ട: സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ഓഗസ്റ്റ് 14 മുതല്‍...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

നശാ മുക്ത് ഭാരത് അഭിയാന്‍ : പാലക്കാട് ജില്ലയില്‍ ഏകദിന ലഹരിവിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.

0
പാലക്കാട് : നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്...