നഴ്സസ് വാരാഘോഷം ജില്ലയിലുടനീളം സമുചിതമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഴ്സസ് വാരാഘോഷം ജില്ലയിലുടനീളം സമുചിതമായി ആചരിച്ചു. റാലികളും യോഗങ്ങളും മറ്റും ഇതിന്റെ ഭാഗമായി നടന്നു. പത്തനംതിട്ടയിൽ ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ പോലീസ് മേധാവി വി അജിത് ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാ കുമാരി ഉദ്ഘാടനം ചെയ്തു. ഡോ. എസ് പ്രതിഭ, ഡോ. സ്വപ്ന ജോർജ്, ഗീതു സുരേഷ്, ആർ ദീപ, എൻ സി സിന്ധു, കെ ജി ഗീതാമണി, എസ് അമ്പിളി, അർജുൻ കെ സുദർശൻ, പി എസ് അനിതകുമാരി, ഷൈനി തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ നഴ്സിങ് ഓഫീസർ ലാലി തോമസ് പതാക ഉയർത്തി. മുത്തൂറ്റ് നഴ്സിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഹർഷ ലാലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലയിൽ മികച്ച സേവനം അനുഷ്ഠിച്ച മുതിർന്ന നഴ്സുമാരെ ആദരിച്ചു. കലാ, കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവും വിതരണം ചെയ്തു. ജില്ലയിൽ ഉന്നത വിജയം കൈവരിച്ച നഴ്സിങ് വിദ്യാർഥികൾക്ക് ക്യാഷ്പ്രൈസ് സമ്മാനിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ആവശ്യം...

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരവയസുകാരൻ മരിച്ച സംഭവം ; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ...

0
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ...

മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടയാത്ര

0
മൂന്നാർ: മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾ അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിൽ...