Tuesday, July 8, 2025 11:57 am

കേരളത്തില്‍ ഇന്ന് 75 പേര്‍ക്കുകൂടി കോവിഡ് ; സ്ഥിതി വളരെ ഗുരുതരമാണെന്നു മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 75 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂര്‍ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 4,  കാസര്‍കോട് 9 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ കണക്ക്.

90 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ മരിച്ചു. വിദേശ രാജ്യങ്ങളില്‍ 277 മലയാളികളാണ് മരിച്ചത്. ഇന്ന് കോവിഡ് പോസിറ്റീവായവരില്‍ 33 പേര്‍ വിദേശത്തു നിന്നു വന്നവരും. 19 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. സമ്പര്‍ക്കം മൂലം 3 പേര്‍ രോഗബാധിതരായിട്ടുണ്ട്.

കോവിഡ് സ്ഥിതി വളരെ ഗുരുതരമാണെന്നു മുഖ്യമന്ത്രി. കൂടുതല്‍ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാന്‍ നടപടി ആവശ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ശീലമാക്കല്‍, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കല്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ നല്ല രീതിയില്‍ നാം നടപ്പാക്കി. ഇതു തുടര്‍ന്നും ചെയ്തു കഴിഞ്ഞാല്‍ രോഗബാധ തടഞ്ഞു നിര്‍ത്താം. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരണം നോർത്ത് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും...

ചുളുവിലയ്ക്ക് സ്ഥലം നൽകിയില്ല ; പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി

0
ഖലിലാബാദ്: ചുളുവിലയ്ക്ക് ചോദിച്ച സ്ഥലം നൽകിയില്ല. പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ...

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

0
പത്തനംതിട്ട : കോന്നി അതുമ്പുംകുളം വരികഞ്ഞില്ലിയിൽ ആന ഇറങ്ങി. ജോർജ്...

പുടിൻ പുറത്താക്കിയ റഷ്യൻ ഗതാഗത മന്ത്രി കാറിനുള്ളില്‍ ജീവനൊടുക്കി

0
മോസ്കോ: റഷ്യയുടെ മുന്‍ ​ഗതാ​ഗത മന്ത്രിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ...