കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമരങ്കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവരത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...