പത്തനംതിട്ടയില്‍ ചികിത്സയിലുള്ളത് നാലുപേര്‍ ….കൂടുതല്‍ ജാഗ്രത അനിവാര്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് കൂടുതല്‍ ആളുകളിലേക്ക്‌ പകരുകയാണ്. ഒരുഘട്ടത്തില്‍ ഒരു രോഗികള്‍ പോലുമില്ലെന്ന ആശ്വാസത്തിലായിരുന്നു പത്തനംതിട്ട. ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം നാലായി. വിദേശത്തുനിന്നും  ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ ജില്ലയില്‍ വന്നു തുടങ്ങിയതോടെയാണ് വീണ്ടും കൊറോണ കടന്നുവരുന്നത്‌. എന്നാല്‍ ഏതുസാഹചര്യത്തെയും അതിജീവിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ചെയ്തിട്ടുണ്ട്. അത് തന്നെയാണ്  പത്തനംതിട്ടക്കാരുടെ ആശ്വാസവും.

മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് ഇന്ന് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പള്ളിക്കല്‍ സ്വദേശിയായ 39 കാരനാണ് സ്രവ പരിശോധനയില്‍ പോസിറ്റീവായത്. ഇദേഹം അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമന്‍. പത്തനംതിട്ട ശാന്തി ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപനേതാവ് പദവി : പിണറായി വിജയനുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് സി പി ഐ

0
തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി...

വർക്ക് ഫ്രം ഹോം നിർത്തലാക്കുന്നു ; 3000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഊബർ

0
മുംബൈ : ഊബർ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. ആഗോളതലത്തിൽ 3000 പേരെ പിരിച്ചുവിടാനാണ് നീക്കം....

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...